അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവിൽ കടുവ ഇറങ്ങിയതായി സംശയം




ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവിലെ ജനവാസ കേന്ദ്രങ്ങൾ കടുവ ഭീഷണിയിൽ. രണ്ടാം കടവ് കളിതട്ടുംപാറ റോഡരികിലെ റബർ തോട്ടത്തിലൂടെ കടുവ കടന്ന് പോവുന്നത് പ്രദേശവാസിയായ കുറ്റിയിൽ സത്യൻ എന്നയാൾ കണ്ടതയാണ് വിവരം. ഞായർ രാത്രി എട്ടരയോടെയാണ് സത്യൻ കടുവയെ കണ്ടത്. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടി. ആശങ്കയകറ്റാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയും പ്രദേശത്ത് കടുവയിറങ്ങിയതായി സൂചനയുണ്ടായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement