കണ്ണൂർ ന്യൂ മാഹിയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു



കണ്ണൂർ: തലശ്ശേരിയിൽ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ന്യൂമാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്.
പുലര്‍ച്ചെ രണ്ട് മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റിട്ടുണ്ട്. കാലുകൾ വെട്ടിമാറ്റിയ നിലയിലാണ് ശരീരത്തിൽ ഉടനീളം ആഴത്തിലുള്ള മുറിവുകളുണ്ട്
മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിൽ. മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ട ഹരിദാസ്.
ഭാര്യ മിനി , മക്കൾ ചിന്നു , നന്ദന മരുമകൻ കലേഷ്
സഹോദരങ്ങൾ ഹരീന്ദ്രൻ , സുരേന്ദ്രൻ , സുരേഷ് ,സുചിത , സുചിത്ര

കൊലക്ക് പിന്നിൽ ആർഎസ്എസെന്നാണ് സി പി ഐ എം ആരോപിച്ചു. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ സിപിഐഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു.
കൊലപാതകത്തിൽ പ്രതിക്ഷേധിച്ച് ന്യൂ മാഹി പഞ്ചായത്ത് , തലശ്ശേരി നഗരസഭ പരിധികളിൽ സി പി ഐ എം ഹർത്താൽ പ്രഖ്യാപിച്ചു വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കീട്ടുണ്ട്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement