പയ്യന്നൂർ: മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് പിടികൂടി. മാട്ടൂൽ സിദ്ദിഖ് പള്ളിക്ക് സമീപത്തെ കൊളച്ചേരി റാഷിദിനെ (31)യാണ് എസ്.ഐ.പി.വിജേഷും സംഘവും പിടികൂടിയത്. രാമന്തളി പാലക്കോട് വെച്ചാണ് പ്രതി അറസ്റ്റിലായത്.
പ്രദേശവാസികൾ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ പോലീസ് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ 1.92ഗ്രാം എംഡിഎംഎ യുമായി പ്രതി പിടിയിലായത്. ഇയാൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എട്ടിക്കുളത്ത് ലഹരി മരുന്ന് വിൽപ്പനക്കെത്തിയതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു .അറസ്റ്റിലായ
പ്രതിയെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റു ചെയ്തു

إرسال تعليق