സ്നേഹ നികേതനിൽ അമ്മമാരോടൊപ്പം പരിപാടി സംഘടിപ്പിച്ചു




കൂത്തുപറമ്പ് : വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് പാലാപറമ്പ് സ്നേഹനികേതനിൽ അമ്മമാരോടൊപ്പം പരിപാടി സംഘടിപ്പിച്ചു. സ്നേഹ നികേതനിലെ അന്തേവാസികൾക്കായി ഭക്ഷണസാധനങ്ങൾ നൽകി മദർ സൂപ്പരിയർ സിസ്റ്റർ എമിലി സാധനങ്ങൾ ഏറ്റുവാങ്ങി.പതഞ്ജലി യോഗ സമിതി ജില്ലാ അധ്യക്ഷൻ ബിജു കാരായി ഉദ്ഘാടനം ചെയ്തു. സാന്ത്വനം ചെയർമാൻ പ്രദീപൻ തൈക്കണ്ടി, സെക്രട്ടറി സനോജ് നെല്ലാടൻ, പി ലനീഷ്, ശ്രീജേഷ് കിരാച്ചി, സഞ്ജയ്‌ പാലായി,കെ കെ ശ്രീജേഷ്,ഷൈമി, സിസ്റ്റർ ഗ്ലോറിസ്ഡ, സിസ്റ്റർ അനീറ്റ, സിസ്റ്റർ ജൂലി സംസാരിച്ചു.
കോവിഡ് കാലമായതിനാൽ അഗതി അനാഥ മന്ദിരങ്ങൾ പ്രതിസന്ധി നേരിടുന്നത് അറിഞ്ഞാണ് സാന്ത്വനം ചെയർമാൻ പ്രദീപൻ തൈക്കണ്ടി യുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അഗതി മന്ദിരത്തിൽ പരിപാടി സംഘടിപ്പിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement