വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; കന്യാസ്ത്രീ മരിച്ചു


തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു. ഡോക്‌ടേഴ്‌സ് ഓഫ് മേരി സഭയിലെ സിസ്റ്റർ ഗ്രേസ് മാത്യു (55) ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഇന്ന് പുലർച്ചെ നാല് മണിക്കാണ് അപകടം ഉണ്ടായത്. തൃശൂരിൽ നിന്ന് നെടുമങ്ങാട്ടേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.

അതേസമയം ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശികളായ അജ്മൽ റോഷൻ (27), അലക്സ് (26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ചങ്ങനാശ്ശേരി എസ്.ബി കോളേജിനു മുന്നിലാണ് അപകടം.

മൂവരും സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഷാനവാസ് ഇന്നലെ രാത്രിയും പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രുദ്രാക്ഷ്, അലക്‌സ് എന്നിവര്‍ ഇന്നുമാണ് മരിച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement