പഴയങ്ങാടിയിൽ ഏഴു വയസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി പിടിയിൽ. രണ്ടു മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് 17 വയസുകാരനെതിരെ പൊലീസ് കേസെടുത്തത്. ഇതിനു ശേഷം വിദ്യാർത്ഥി മുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം ബാലിക പയ്യന്നൂർ കോടതിൽ എത്തി മജിസ്‌ട്രേറ്റിന് മുൻപാകെ രഹസ്യമൊഴി നൽകിയിരുന്നു. രണ്ട് മാസങ്ങൾക്ക് മുൻ പാണ് മാടായി കോളേജ് യൂനിയൻ മുൻ ക്ലാസ് പ്രതിനിധിയായ പതിനേഴുകാരനും അമ്മാവനായ വാദ്യകലാകാരനും ചേർന്ന് ബാലികയെ പീഡിപ്പിച്ചെന്നാണ് കേസ്.
സ്‌കൂളിൽ അദ്ധ്യാപിക നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറംലോകം അറിയുന്നത്. എന്നാൽ സ്‌കൂൾ അധികൃതർ പൊലീസിൽ അറിയിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കി.

إرسال تعليق