യുക്രൈന് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാവിലെയായിരുന്നു യുക്രൈന്റെ കിഴക്കന്‍ മേഖലയിലെ സ്‌കൂളിന് സമീപം ഷെല്ലാക്രമണമുണ്ടായതെന്നാണ് വിവരം. 32 തവണ ഷെല്ലുകള്‍ യുക്രൈന്‍ നഗരമായ ലുഹാന്‍സ്‌കയില്‍ പതിച്ചെന്നും ആക്രമണത്തില്‍ രണ്ട് സൈനികരുള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമെത്രൊ കുലേബയും ഇക്കാര്യം സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ സ്ഥിരീകരണം.
യുക്രൈന്റെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസിലും ആക്രമണമുണ്ടായി. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയുടെ സേന പിന്‍മാറ്റത്തില്‍ സംശയം ഉയര്‍ത്തിയിരുന്നു. ആക്രമണത്തില്‍ പിന്നില്‍ റഷ്യയാണെന്ന സംശയവുമായി നാറ്റോയുടെ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റേള്‍റ്റന്‍ബര്‍ഗും രംഗത്തെത്തിയിട്ടുണ്ട്.

Post a Comment