സംസ്ഥാന സർക്കാരിന് കീഴിലെ ആദ്യ കയാക്കിംഗ് പരിശീലന കേന്ദ്രമാവാൻ ഒരുങ്ങുകയാണ് കാട്ടാമ്പള്ളി കയാക്കിംഗ് സെൻറർ.ജലസാഹസിക വിനോദ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോട്സുമായി ചേർന്നാണ് കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കട്ടാമ്പള്ളി പുഴയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് കയാക്കിംഗ് സെൻ്ററിനെ കയാക്കിംഗ് അക്കാദമിയായി ഉയർത്തുന്നത്.ഇതിൻ്റെ മുന്നോടിയായി കയാക്കിംഗ് സെൻററിലെ നിർമ്മാണ പ്രവർത്തികൾ കെവി സുമേഷ് എം എൽ എ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് വിലയിരുത്തി

Post a Comment