മാതമംഗലം: എരമം കുറ്റൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അഫ്സൽ കുഴിക്കാടിന് നേരെയാണ് ഇന്ന് വൈകുന്നേരം മാതമംഗലം പെട്രോൾ പമ്പിന് സമീപം അക്രമം ഉണ്ടായത്.സിഐടിയുവിൽ പെട്ടവരാണ് അക്രമണം നടത്തിയത് എന്ന് മുസ്ലീം ലീഗ് നേതാക്കൾ ആരോപിച്ചു.ഇതിന് മുൻപും തനിക്ക് നേരെ ഭീഷണിയുള്ളതായി അഫ്സൽ പോലീസിൽ അറിയിച്ചിരുന്നു. അക്രമത്തിൽ പരിക്കേറ്റ അഫ്സലിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അക്രമവുമായി സിഐടിയുവിന് ബന്ധമില്ലെന്ന് സിഐടിയു നേതൃത്വം അറിയിച്ചു.

إرسال تعليق