തിരുവനന്തപുരം: തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ഗതാഗതത്തിന് പകരമായി കൂടുതൽ ബസ് സർവ്വീസുകൾ കെഎസ്ആർടിസി നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു അറിയിച്ചു.
നിലവിൽ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആറും, ആലപ്പുഴയിൽ നിന്നും ആറും അധിക ബസുകൾ സർവ്വീസ് നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്നും തിരുവനന്തപുരം , കോഴിക്കോട്ട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകൾ സർവ്വീസ് നടത്താൻ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഏത് സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്താൻ ഗതാഗതമന്ത്രി നിർദ്ദേശം നൽകി.
അടിയന്തിരമായി ബസ് സർവ്വീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൽ റൂമിൽ ബന്ധപ്പെടാവുന്നതാണ്.- For enquiry (24×7) :+91 471-2463799
+91 9447071021
1800 599 4011 (toll free)

إرسال تعليق