MDMA മയക്കുമരുന്നുമായി യുവാവ് കണ്ണൂരിൽ പോലീസ് പിടിയില്‍



കണ്ണൂര്‍: 2 ഗ്രാം വരുന്ന MDMA എന്ന മാരക മയക്കുമരുന്നുമായി തലശ്ശേരി സ്വദേശിയായ യുവാവ് കണ്ണൂരിൽ പോലീസ് പിടിയിലായി. കണ്ണൂർ ബാങ്ക് റോഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ റമീസ് വ: 32/22, റഹ്മത് മന്‍സില്‍, ചിറക്കര, നിയര്‍ ലോട്ട്സ് ടാക്കീസ്, തലശ്ശേരി ആണ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറുടെ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്‍റെ പിടിയിലായത്. കണ്ണൂർ റേഞ്ച് DIG യുടെ മയക്കുമരുന്നിനെതിരായ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നാർക്കോട്ടിക്ക് അസി: കമ്മിഷണർ ജസ്റ്റിൻ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള രഹസ്യപോലീസ്‌ സംഘം ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഇയാളെ വലയിലാക്കിയത്, നേരത്തെ ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്ത സുഹൃത്തിന്‍റെ സഹായത്തോടെ പുതുതലമുറ മയക്കുമരുന്നായ MDMA ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു പിടിയിലായ റമീസ്. കണ്ണൂര്‍ ടൗൺ ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടേരി, അഡീഷണൽ SI രാജീവൻ, ASI മുഹമ്മദ് DANSAF ടീം അംഗങ്ങളായ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ റാഫി അഹമ്മദ്, മഹിജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത്ത്, മിഥുൻ, സിവിൽ പോലീസ് ഓഫീസർമാരായ ബിനു, രാഹുൽ , രജിൽ രാജ് എന്നിവരായിരുന്നു പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement