കണ്ണൂർ ജില്ലയിൽ 05/03/2022 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ




തലശ്ശേരി സൗത്ത് സെക്ഷൻ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ അഞ്ചു മണിവരെ കുഞ്ഞിക്കൂലം, മഹാറാണി, ഫിഷിയാർഡ് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ പയ്യാവൂർ ചമതച്ചാൽ, പിലാക്കാവുമല,തിരൂർ, കൊശവൻവയൽ ട്രാൻസ്ഫോർമറുകളിൽ മാർച്ച് അഞ്ച് ശനി രാവിലെ 9.30 മുതൽ ഉച്ച രണ്ട് മണി വരെയും ഇരിക്കൂർ കഞ്ഞിലേരി ട്രാൻസ്ഫോർമറിൽ രാവിലെ 8.30 മുതൽ വൈകീട്ട് നാല് മണി വരെയും, തലക്കോട്, ചാർതോട്ടം, വയക്കര എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഹിറ സ്റ്റോപ്പ്, പറോത്തുംചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും കാഞ്ഞിരോട് ബസാർ ട്രാൻസ്‌ഫോർമറിന്റെ ചക്കരക്കൽ ഭാഗങ്ങളിലും മാർച്ച് അഞ്ച് ശനി രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

أحدث أقدم

Join Whatsapp

Advertisement