കണ്ണൂർ ജില്ലയിൽ 10/03/2022 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ എരമം സൗത്ത് ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 10 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയും ആലക്കാട് വലിയ പള്ളി, ഊരടി, ഏഴുംവയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ മുഴപ്പാല, പാറപ്രം, ബംഗ്ലാവ്മെട്ട എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 10 വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ചാലിൽ, കാനാട്, വളയാൽ, പാലയോട്, കാര, കാര കല്ലെരിക്കൽ, തെളുപ്പ്, മോന്റെയ് കാർലോ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ വാരം ഇൻഡോർ സ്റ്റേഡിയം പരിസരം, സബ് സ്റ്റേഷൻ പരിസരം, എളയാവൂർ സോണൽ ഓഫീസ് പരിസരം, താർ റോഡ്, സി കണ്ണൻ നഗർ എന്നീ ഭാഗങ്ങളിൽ മാർച്ച് 10 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചുഴലി എസ് ആർ, ചുഴലി ബാങ്ക് എന്നീ ഭാഗങ്ങളിൽ മാർച്ച് 10 വ്യാഴം രാവിലെ 10 മണി മുതൽ വൈകിട്ട് നാല് മണി വരെയും ചൂളിയാട് ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

Post a Comment

أحدث أقدم

Join Whatsapp

Advertisement