ഐപിഎൽ 15–ാം പതിപ്പിന് ഇന്നുതുടക്കമാകും. ആദ്യ മത്സരത്തിൽ ചാമ്പ്യൻമാരായ ചെന്നെെ സൂപ്പർ കിംഗ്സ് കൊൽക്കത്ത നെെറ്റ് റൈഡേഴ്സിനെ നേരിടും. മുംബെെ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആകെ പത്ത് ടീമുകൾ. നാല് വേദികളിൽ 74 കളികൾ. പ്ലേ ഓഫിന് മുമ്പ് ഓരോ ടീമിനും 14 മത്സരങ്ങൾ. 25 ശതമാനം കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം. ലഖ്നൗ സൂപ്പർ ജയ്ന്റ്സും ഗുജറാത്ത് ടെെറ്റൻസുമാണ് പുതിയ ടീമുകൾ. അടുത്ത വർഷംമുതൽ ആറ് ടീമുകളെ ഉൾപ്പെടുത്തി വനിതാ ഐപിഎൽ തുടങ്ങാനൊരുങ്ങുകയാണ് ബിസിസിഐ
Post a Comment