കണ്ണൂരിലെ മയക്കുമരുന്നു കേസ്സ് – നൈജീരിയന്‍ യുവതി അടക്കം മൂന്ന് പേര്‍ പോലീസ് പിടിയില്‍.






കണ്ണൂര്‍: കണ്ണൂരിൽ നിന്നും പുതുതലമുറ മയക്കുമരുന്നു പിടികൂടിയ കേസ്സിലെ മൂന്നു പ്രതികളെ കൂടി പോലീസ് പിടികൂടി. നൈജീരിയ അബൂജ സ്വദേശി പ്രയിസ് ഓട്ടോണിയേ വ: 22/22  എന്ന പെൺകുട്ടിയെ ബാംഗ്ലൂർ ബനസവാടിയിൽ വച്ചു കണ്ണൂർ അസി. കമ്മിഷണർ പി പി സദാനന്ദനും പോലീസ് പാര്‍ട്ടിയും അറസ്റ്റ് ചെയ്തു. ജനീസ് വ: 39/22, ജാസ്മി, മരക്കാര്‍കണ്ടി, കണ്ണൂർ സിറ്റി മുഹമ്മദ്‌ ജാബിർ വ: 32/22, അനുഗ്രഹ, അണ്ടത്തോട്, കണ്ണൂര്‍ സിറ്റി എന്നിവരെ മരക്കാര്‍കണ്ടി അണ്ടത്തോട് വച്ച് നർകോട്ടിക് സെൽ ACP ജസ്റ്റിൻ എബ്രഹാമും പോലീസ് പാര്‍ട്ടിയും  അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 9 ആയി കണ്ണൂര്‍ സിറ്റി പോലീസ് ശാസ്ത്രീയമായ അന്വേഷണത്തിനോടുവില്‍ ആണ് ഒളിവില്‍ കഴിഞ്ഞു വന്ന പ്രതികളെ പിടികൂടിയത്. അസി. പോലീസ് കമ്മിഷണർ സദാനന്ദനു പുറമെ SI മാരായ കണ്ണൂര്‍ സിറ്റി SI സുമേഷ് എടക്കാട് SI മഹേഷ്‌, കണ്ണപുരം SI വിനീഷ് മഹിജൻ, റാഫി, രാജീവന്‍ ASI മാരായ  രഞ്ജിത്, സജിത്ത്, ചന്ദ്രശേഖരൻ, SCPO മാരായ നാസര്‍ സാദിക് അജിത്ത് മിഥുന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. 


Post a Comment

Previous Post Next Post

Join Whatsapp

Advertisement