കണ്ണൂരിൽ 23 സ്‌നേഹവീടുകൾ ഒരുക്കി സി.പി.എം.; താക്കോൽ കൈമാറ്റം തിങ്കളാഴ്ച


കണ്ണൂർ: സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ പൂർത്തീകരിച്ചത് 23 സ്നേഹവീടുകൾ. വീടുകളുടെ നിർമാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിങ്കളാഴ്ച നാലുമണിക്ക് നടത്തുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

പയ്യാമ്പലം കുനിയിൽപാലത്ത് വിധവയായ ശ്രീലക്ഷ്മിക്ക് സ്നേഹവീടിന്റെ താക്കോൽ കൈമാറിക്കൊണ്ടാണ് പ്രഖ്യാപനം നടത്തുക. ഇതേസമയത്ത്, പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, പി.ജയരാജൻ, ടി.വി.രാജേഷ്, വി.ശിവദാസൻ, വത്സൻ പനോളി, എൻ.ചന്ദ്രൻ, എം.പ്രകാശൻ, എം.സുരേന്ദ്രൻ, കാരായി രാജൻ, ടി.ഐ.മധുസൂദനൻ , ടി.കെ.ഗോവിന്ദൻ, പി.വി. ഗോപിനാഥ് എന്നീ നേതാക്കളും മറ്റ് സ്നേഹവീടുകൾ ഉദ്ഘാടനം ചെയ്യും. പാർട്ടി കോൺഗ്രസ് കഴിഞ്ഞാലുടൻ 23 വീടുകൾ കൂടി നിർമിച്ചുനൽകും. വീട് നൽകുന്നവരുടെ ലിസ്റ്റും പ്രഖ്യാപിച്ചു.

ഇതുവരെയായി ജില്ലയിൽ 212 സ്നേഹവീടുകളാണ് നിർമിച്ചത്. ഒരു ലോക്കലിൽ ഒരാൾക്കെങ്കിലും വീട് നിർമിച്ച് നൽകാനായിരുന്നു തീരുമാനം. 16 ലോക്കലുകളിൽ രണ്ട് മുതൽ അഞ്ചുവരെ വീടുകൾ നിർമിച്ചുനൽകി.എരഞ്ഞോളി ലോക്കൽകമ്മിറ്റി അഞ്ചും പുത്തൂർ ലോക്കൽ കമ്മിറ്റി മൂന്നും വീടുകൾ നിർമിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement