കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഐഎന്‍ടിയുസി പ്രതിഷേധം. കോട്ടയം ചങ്ങനാശ്ശേരിയിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോക്ഷക സംഘടനയല്ലായെന്ന വിഡി സതീശന്റെ പ്രസ്താവനക്കെതിരെയാണ് തൊഴിലാളി മാര്‍ച്ച്. കോണ്‍ഗ്രസും ഐഎന്‍ടിയുസിയും ഒന്നാണ്. വിഡി സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തി. വലിയ തൊഴിലാളി പങ്കാളിത്തമാണ് പ്രതിഷേധത്തിലുള്ളത്. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. തള്ളിപറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും ഐഎന്‍ടിയുസി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പിപി തോമസ് പറഞ്ഞു. ഇന്ന് വൈകുന്നേരം വിഡി സതീശന്‍ കോട്ടയത്ത് വരുന്നുണ്ട്. രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഹര്‍ത്താലായെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു പണിമുടക്കിന്റെ ഭാഗമായിരുന്ന ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വിഡി സതീശന്‍ പറഞ്ഞത്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളുടെ സംഘടനയാണ് ഐഎന്‍ടിയുസി. അവരുമായി സംസാരിക്കും. ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ കഴിഞ്ഞില്ലെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു,

Post a Comment