വില കൂടുന്ന രാജ്യം; വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 250 രൂപ വർധിച്ചു


വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിച്ചു. ഇന്ന് 250 രൂപയാണ് സിലിണ്ടറുകൾക്ക് വില വർധിച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിൻ്റെ വില 2253 രൂപയായി. അതേസമയം, വീട്ടാവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിനുള്ള വിലയിൽ മാറ്റമില്ല. 14.2 കിലോയുടെ സിലിണ്ടറിന് രാജ്യ തലസ്ഥാനത്തെ വില 949.50 രൂപയാണ്..

മുംബൈയിൽ 19 കിലോ ഗ്യാസ് സിലിണ്ടറിൻ്റെ വില 2205 രൂപ ആയി. കൊൽക്കത്തയിൽ 2351 രൂപയും ചെന്നൈയിൽ 2406 രൂപയുമാണ് വില. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തുടർച്ചയായി ഇന്ധന വില വർധിക്കുന്നുണ്ട്. എന്നാൽ, ഇന്ന് പെട്രോൾ-ഡീസൽ വില വർധിച്ചിട്ടില്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement