2 വർഷത്തെ ഇടവേള അവസാനിച്ചു; രാജ്യത്ത് എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കാൻ തീരുമാനം


രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് രാജ്യത്ത് എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കാൻ തീരുമാനം. ഇനി മുതൽ എല്ലാ രാജ്യാന്തര സർവീസുകളും പഴയതുപോലെ തുടരും. 40 രാജ്യങ്ങളുടെ 60 എയർലൈനുകൾക്ക് ഇന്ത്യയിലേക്ക് സർവീസ് നടത്താം. വിമാനങ്ങളിലെയും വിമാനത്താവളങ്ങളിലെയും കൊവിഡ് നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.


നേരത്തെ ഉണ്ടായിരുന്ന നിബന്ധനകൾ പ്രകാരം ആഴ്ചയിൽ ആകെ 2000 സർവീസുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ടിക്കറ്റ് നിരക്കുകൾ വളരെ കൂടുതലുമായിരുന്നു. പുതിയ നിബന്ധനകൾ പ്രകാരം ഇനി മുതൽ ആഴ്ചയിൽ 4700 സർവീസുകൾ നടത്താം. വിമാന സർവീസുകൾ പഴയതുപോലെ ആകുന്നതോടെ ടിക്കറ്റ് നിരക്കുകളിലും കുറവുണ്ടാവും.

കാബിൻ ക്രൂ അംഗങ്ങൾക്ക് ഇനി മുതൽ പിപിഇ കിറ്റുകൾ ധരിക്കേണ്ടതില്ല. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർക്ക് യാത്രക്കാരെ സാധാരണ രീതിയിൽ പരിശോധിക്കാം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement