പാചക വാതക വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം 31 മുതല്‍



കണ്ണൂര്‍: രാജ്യം ഇന്നുവരെ കാണാത്ത തരത്തില്‍ പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്ന മോദി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം 31ന് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണാസമരം നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അറിയിച്ചു.
31ന് രാവിലെ 11 മണിക്ക് ബൂത്തടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടി നടക്കുക. കോണ്‍ഗ്രസ് നേതാക്കള്‍ അവരവരുടെ ബൂത്തുകളിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു കഴിഞ്ഞതിനു പിന്നാലെ പാചകവാതകത്തിന്റേയും പെട്രോള്‍, ഡീസല്‍ എന്നിവയുടേയും വില നിത്യേന വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സാധാരണക്കാരുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കുന്ന, പാവപ്പെട്ടവര്‍ക്കു മേല്‍ വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്ന മോദി സര്‍ക്കാരിന്റെ നയപരിപാടികള്‍ക്കെതിരെ ഓരോ കുടുംബത്തില്‍ നിന്നുമുയരുന്ന രോഷമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭം മാറുമെന്ന് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.
പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമായി ഏപ്രില്‍ നാലിന് കണ്ണൂരില്‍ മാര്‍ച്ചും ധര്‍ണയും നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement