ജനദ്രോഹം തുടരും;രാജ്യത്ത് നാളെയും വർധിപ്പിക്കും



രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നാളെയും വർധിക്കും. എണ്ണക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അർധരാത്രി പിന്നിട്ടാൽ ഒരു ലിറ്റർ പെട്രോളിന് 88 പൈസ ഉയരും. ഡീസലിന് 84 പൈസയുടെ വർധനയും ഉണ്ടാകും.

ഒൻപത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വർധനവാണ് നാളത്തേത്. ഇതിനോടകം ആറ് രൂപയോളം പെട്രോളിനും ഡീസലിനും വില വർധിച്ചിട്ടുണ്ട്. നാളത്തെ വർധനയോടെ ഇത് ആറര രൂപ കടക്കും. ഇത് രാജ്യത്ത് ഉപ്പ്  മുതൽ കംപ്യൂട്ടർ വരെ സകല സാധനങ്ങളുടെയും സേവനങ്ങളുടെയും വില വർധിക്കാൻ കാരണമാകും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement