ഞായറാഴ്ച്ച പുലര്‍ച്ചെ 6:30ഓടെയാണ് സംഭവമുണ്ടായത്. വീടിന് സമീപത്തുള്ള റോഡിലേക്ക് നടക്കാനിറങ്ങിയ ഗോവിന്ദനെ വഴിയില്‍ നില്‍ക്കുകയായിരുന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
കാട്ടുപോത്തിന്റെ കുത്തേറ്റ ഗോവിന്ദന് മാരകപരുക്കേറ്റു. തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പൊന്നോരാന്‍ നാരായണിയാണ് ഭാര്യ. സതി, വസുമതി, സരോജിനി, പരേതനായ മനോജ് എന്നിവര്‍ മക്കള്‍. മരുമക്കള്‍: പുതുക്കുടി രാഘവന്‍, പരേതനായ ജനാര്‍ദ്ദനന്‍, രാഘവന്‍ തെറ്റുവഴി, പുഷ്പ്. മൃതദേഹം പിന്നീട് സംസ്‌കരിക്കും.

إرسال تعليق