കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി



കണ്ണൂര്‍: കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തി. കൂത്തുപറമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മഞ്ജുനാഥ്, മഞ്ജു നിവാസ്, വേങ്ങാട് നെയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് DIG യുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. 2018, 2021 വര്‍ഷങ്ങളില്‍ പൊക്സോ കേസ്സിലും സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്ത കേസ്സിലും പ്രതിയാണ് നാടുകടത്തിയ മഞ്ജുനാഥ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement