മേയർ ആര്യ രാജേന്ദ്രന്‍ - എംഎൽഎ സച്ചിന്‍ ദേവ് വിവാഹ നിശ്ചയം നടന്നു


തിരുവനന്തപുരം: ബാലുശേരി എം.എല്‍.എ കെഎം സച്ചിന്‍ ദേവിന്റെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററില്‍ നടന്നു. അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
ലളിതമായ ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളില്‍ സഹപ്രവര്‍ത്തകരായിരുന്നു ഇരുവരും.


Post a Comment

Previous Post Next Post

Join Whatsapp

Advertisement