വീട്ടുകാരുടെ മുന്നിൽ വച്ച് ഹരിദാസിനെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആർഎസ്എസിൻ്റെ ഉന്നതതല ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹരിദാസിൻ്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
ആർഎസ്എസും ബിജെപിയും അക്രമ രാഷ്ട്രീയം നടത്തുമ്പോൾ സിപിഐഎം സംയമനം ദൗർബല്യമായി കാണരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ന്യൂ മാഹിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം ആറ് ബിജെപി പ്രവർത്തകർ പിടിയിൽ ആയിരുന്നു. കൊലപാതകം നടത്തിയ സംഘത്തിലെ രണ്ട് പേരെയും ഗൂഢാലോചന കുറ്റം ചുമത്തി 4 പേരെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കിയിരുന്നു.

Post a Comment