കണ്ണൂരില്‍ വീണ്ടും കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി



കണ്ണൂര്‍: കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ആയി നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തി. തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ മുഹമ്മെദ് ഒനാസിസ്, വ: 36/22, കണ്ണോത്ത് ഹൌസ്, പുതിയ മാളിയേക്കല്‍, ചിറക്കര യെയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് DIG ശ്രീ രാഹുല്‍ ആര്‍ നായര്‍ IPS ന്‍റെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. അടുത്ത കാലത്തായി കാപ്പ ചുമത്തി നാടുകടത്തല്‍ നടപടി നേരിടുന്ന രണ്ടാമത്തെ ക്രിമിനല്‍ കേസ്സ് പ്രതിയാണ് മുഹമ്മെദ് ഒനാസിസ്. പ്രതിയുടെ പേരില്‍ നിലവില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ആയി ആറോളം ക്രിമിനല്‍ കേസ്സുകള്‍ ഉണ്ട്. കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ കാപ്പ നടപടികള്‍ സ്വീകരിച്ചു മുന്നോട്ട് പോകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.


Post a Comment

أحدث أقدم

Join Whatsapp

Advertisement