സംസ്ഥാനത്ത് പുതിയ രണ്ട് ഐടി പാർക്ക്; ഒന്ന് കണ്ണൂരിൽ


തിരുവനന്തപുരം: 25 വർഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. കണ്ണൂരും കൊല്ലത്തും പുതിയ ഐടി പാർക്കുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

'ആഗോള വക്തരണത്തിന് ബദലായി പുതിയ കേരള മോഡൽ നയങ്ങൾ വളർത്താനാണ് ഞങ്ങളുടെ ശ്രമം. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 2022-23 വർഷത്തിൽ കേരളം നേരിടേണ്ടി ദുരന്തസമാനമായ സാഹചര്യമായി വിലകയറ്റം മാറുകയാണ്. വിലകയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും 2000 കോടി രൂപ ബജറ്റിൽ വകയിരുത്തുന്നു.

ഈ സർക്കാർ ഒരു ദീർഘകാല ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. അടുത്ത 25 വർഷംകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം വികസിത മധ്യവരുമാന രാഷ്ട്രങ്ങൾ സമാനമായി ഉയർത്താൻ കഴിയണം എന്നതാണ് ലക്ഷ്യം. കേരളത്തെ സംബന്ധിച്ച് ഇത് അസാധ്യമായ ഒന്നല്ല. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച് നാടാണ് കേരളം. വികസിത രാജ്യങ്ങളോട് പോലും കിടപിടിക്കുന്ന മനുഷ്യവിഭവശേഷിയും നമുക്കുണ്ട്. ഇതിനോടൊപ്പം അറിവിന്റെ അനന്തസാധ്യതകളും ഉപയോഗിക്കാൻ കഴിഞ്ഞാൽ ലക്ഷ്യമിട്ട നേട്ടം ഉദ്ദേശിച്ചതിലും നേരത്തെ നമുക്ക് പൂർത്തീകരിക്കാനാകും. ഇതിലേക്കുള്ള ഒരു പുതിയ വികസന കാഴ്ചപാടാണ് ബജറ്റിലൂടെ പ്രഖ്യാപിക്കുന്നതെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.

തിരുവനന്തപരും-കൊല്ലം, ആറുവരിപാതയായി വികസിപ്പിക്കുന്ന ദേശീയപാത 66-ന് സമാന്തരമായി നാല് ഐടി ഇടനാഴികൾ സംസ്ഥാനത്ത് സ്ഥാപിക്കും. ഈ നാല് ഇടനാഴികളും സംസ്ഥാനത്തെ നിലവിലുള്ള ഐടി കേന്ദ്രങ്ങളിൽ നിന്നാകും ഉത്ഭവിക്കുക. ടെക്നോപാർക്ക് മൂന്നാംഘട്ടത്തിൽ നിന്ന് കൊല്ലത്തേക്ക്, എറണാകുളം-കൊരട്ടി, എറണാകുളം-ചേർത്തല, കോഴിക്കോട്-കണ്ണൂർ എന്നിവിടങ്ങളാണ് നിർഷ്ട ഇടനാഴികൾ. കണ്ണൂരിൽ പുതിയ ഐടി പാർക്ക് സ്ഥാപിക്കും.
15 മുതൽ 25 ഏക്കർവരെ ഏറ്റെടുത്തുകൊണ്ടാകും പാർക്ക് സ്ഥാപിക്കുക. ഐടി ഇടനാഴി വിപുലീകരണത്തിന്റെ ഭാഗമായി കൊല്ലത്ത് അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ഐടി സൗകര്യം സ്ഥാപിക്കും

ഐടി കേന്ദ്രങ്ങൾ വിപുലീകരിക്കുന്നതിനായി പദ്ധതിയിലെ തുകകൾക്ക് പുറമെ 100 കോടി കിഫ്ബിയിൽ നിന്ന് നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement