പെട്രോൾ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് കാർ എത്തിക്കും; ഉറപ്പുമായി നിതിൻ ഗഡ്കരി


പെട്രോൾ കാറുകളുടെ വിലയിലേക്ക് ഇലക്ട്രിക് കാറിന്റെ വിലയും എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്.


ഇലക്ട്രിക് വാഹനം ഇന്നും സാധാരണക്കാരന് അന്യമായി തുടരുന്നതിനുള്ള പ്രധാന കാരണം ഇവയുടെ ഉയർന്ന വിലയാണ്. എന്നാൽ, ഒരു വർഷത്തിനുള്ളിൽ ഇതിന് ശാശ്വതമായ പരിഹാരം കാണുമെന്ന് ഉറപ്പുനൽകിയിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. 2023-ഓടെ ഇലക്ട്രിക് വാഹനങ്ങൾ പെട്രോൾ കാറുകളുടെ വിലയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

വരും വർഷങ്ങളിൽ ഇലക്ട്രിക് കാറുകളുടെ വില കുറച്ചുകൊണ്ട് വരുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പെട്രോൾ കാറുകളുടെ വിലയിലേക്ക് ഇലക്ട്രിക് കാറിന്റെ വിലയും എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. ഇലക്ട്രിക് കാറുകൾക്കായി പുതിയ സാങ്കേതികവിദ്യകളുടെയും ഗ്രീൻ ഫ്യൂവലുകളുടെയും കണ്ടുപിടിത്തവും വരുന്നതോടെ വാഹനങ്ങളുടെ വിലയിൽ ഗണ്യമായ കുറവുണ്ടാക്കാൻ സാഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ വിലയിൽ കുറവുണ്ടാകണമെങ്കിൽ ആദ്യം ലിഥിയം അയേൺ ബാറ്ററികളുടെ വിലയിൽ കുറവുണ്ടാകണം. വാഹനങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന സിങ്ക്-അയേൺ, സോഡിയം-അയേൺ, അലുമിനിയം-അയേൺ തുടങ്ങിയ ബാറ്ററികൾ ഒരുങ്ങുകയും ഇവ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നതോടെ ഇത്തരം വാഹനങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കാൻ കഴിയുമെന്നുമാണ് സൂചനകൾ.

ഇലക്ട്രിക് വാഹനങ്ങൾക്ക് പുറമെ, ഫ്ളെക്സ് ഫ്യുവൽ പോലുള്ള വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകണമെന്നും മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണമുണ്ടാക്കുന്ന എമിഷനുകൾ ഒഴിവാക്കുന്നതിനും അതുവഴിയുള്ള മലിനീകരണങ്ങൾ കുറയ്ക്കുന്നതിനും സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. വായുമലിനീകരണ തോത് ഉയരുന്നതിന്റെ അടിസ്ഥാനത്തിൽ പ്രകൃതി സൗഹാർദ വാഹനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.

വാഹനങ്ങളിലെ ഇന്ധനമെന്ന നിലയിൽ ഹൈഡ്രജന്റെ ഉപയോഗം വളരെ നവീനമായ ആശയമാണെന്ന് നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു. ഹൈഡ്രജൻ ഇന്ധമാകുന്ന വാഹനങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം എം.പിമാരോട് അഭ്യർഥിച്ചു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഫ്യുവൽ വാഹനമായി ടൊയോട്ടയുടെ മിറായ് അദ്ദേഹം ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ, ഇത് പൊതുജനങ്ങൾക്ക് നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement