കെ – റയിൽ വിഷയത്തിൽ ബോധവത്ക്കരണത്തിനിറങ്ങുന്ന സി പി എം പ്രവർത്തകരെ വീട്ടിൽ കയറി ഇരിക്കാൻ പറയുന്നത് ഗുണ്ടാ ആക്രമണം ഭയന്നിട്ടാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു. വസ്തു നികുതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് എൽ ഡി എഫ്, ബി.ജെ.പി കുപ്രചരണങ്ങൾക്കെതിരെ യുഡിഎഫ് നടത്തിയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ സർവനാശത്തിലേക്ക് നയിക്കുന്ന പദ്ധതിയാണ് കെ.റയിൽ. സാമാന്യ ബോധമുള്ള ആർക്കും അത് മനസിലാകും. അതു കൊണ്ടാണ് ശാസ്ത്രസാഹിത്യപരിഷത്ത് പോലും പദ്ധതിയെ എതിർക്കുന്നതെന്നും പി.ടി മാത്യു പറഞ്ഞു.
പി പി എ സലാം അധ്യക്ഷനായി. നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ, വി.സുരേന്ദ്രൻ, പി.കെ ഷാഹുൽ ഹമീദ്, സന്തോഷ് കണ്ണം വള്ളി, വൈസ് ചെയർപേഴ്സൻ പ്രീത അശോക്, ടി.കെ ഹനീഫ, പി.കെ ഇബ്രാഹിം ഹാജി, ടി.ടി രാജൻ, കെ.രമേശൻ എന്നിവർ സംസാരിച്ചു. കെ.പി ഹാഷിം സ്വാഗതം പറഞ്ഞു. എൽ ഡി എഫ് സർക്കാർ തീരുമാനിച്ച വസ്തു നികുതി പരിഷ്ക്കാരമാണ് നഗരസഭകൾ നടപ്പിലാക്കുന്നതെന്ന് യു.ഡി എഫ് നേതാക്കൾ പറഞ്ഞു.
إرسال تعليق