കൊച്ചിയില്‍ യൂട്യൂബ് വ്‌ളോഗറായ കണ്ണൂർ സ്വദേശി മരിച്ച നിലയില്‍


കൊച്ചിയില്‍ യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി നേഹ(27)യെ ആണ് എറണാകുളം പോണേക്കര ജവാന്‍ ക്രോസ് റോഡിന് സമീപമുളള അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചതായി കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ഇവരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം യുവതിയുടെ സുഹൃത്തും വീട്ടിലുണ്ടായിരുന്നു. ഇയാള്‍ ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ടും എടുക്കാതെയായതോടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറുകയായിരുന്നു. തുടര്‍ന്ന് നേഹയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു.

ആറു മാസം മുമ്പാണ് നേഹ എറണാകുളത്ത് താമസമാക്കിയത്. യുവതി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ മരണത്തില്‍ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


Post a Comment

أحدث أقدم

Join Whatsapp

Advertisement