ഓൺലൈൻ എഴുത്തുകൂട്ടായ്മയായ പച്ചിലക്കൂട്ടത്തിന്റെ ആദ്യ കവിതാസമാഹരമായ ഊർമിയുടെ കവർ ചിത്ര പ്രകാശനം 1/03/2022 ന് പ്രശസ്ത ഗായികമാരായ ആര്യ ദയാൽ, ശ്വേത അശോക്, അഭിനേതാക്കളായ സൂരജ് സൺ,ലിജോ മോൾ, ദയ ഗായത്രി, സൂരജ് തേലക്കാട്, ഉണ്ണിരാജ് എന്നിവർ ചേർന്ന് ഇൻസ്റ്റാഗ്രാം, ഫേസ്ബുക് പേജുകളിലൂടെ ഓൺലൈൻ ആയി നിർവഹിച്ചു.112 യുവ എഴുത്തുകാരുടെ കവിതകളടങ്ങുന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് പെന്റുലം ബുക്‌സും, കവർ ഡിസൈനിങ് അലി ഹോക്കിൻസും, കവർ ചിത്രം വരച്ചിരിക്കുന്നത് ആദർശ് നാരായണനും ആണ്.

إرسال تعليق