കണ്ണൂർ:പാർക്കിംഗ് പ്രശ്നത്തെച്ചൊല്ലി പരിയാരത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം.ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ പരിയാരം യൂണിറ്റ് കോ ഓർഡിനേഷൻ കമ്മറ്റി സെക്രട്ടറി പിലാത്തറയിലെ റിജേഷിന് (32) ബിയർ കുപ്പികൊണ്ട് കുത്തേറ്റു.റിജേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് സാരമുള്ളതല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. അശ്വിൻ, ശരത്ത് എന്നിവരാണ് അക്രമിച്ചതെന്ന് റിജേഷ് പോലീസിൽ മൊഴി നൽകി.
ഞായറാഴ്ച ഉച്ചക്ക്
പന്ത്രണ്ടരയോടെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപത്താണ് സംഭവം. വണ്ടി പാർക്കിംഗ് ചെയ്യുന്നതിനുള്ള തർക്കമാണ്
സംഘട്ടനത്തിലെത്തിയത്.ദിവസങ്ങളായി പാർക്കിങ്ങ് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. പരിയാരം എസ്.ഐ.കെ.വി.സതീശന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
Post a Comment