കണ്ണൂരില്‍ വീണ്ടും മയക്കുമരുന്നു പിടികൂടി





കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും മയക്കുമരുന്നു വേട്ട. കാഞ്ചവും അനധികൃത വിലപ്പനക്കായി കരുതിയ വിദേശ മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പോലീസ് കണ്ടെടുത്തു. കണ്ണൂര്‍ ACP ശ്രീ പി പി സദാനന്ദനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൌണ്‍ ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പള്ളിക്കുന്ന് കൃഷ്ണ മേനോന്‍ കോളേജിനടുത്ത് നടത്തിയ റെയിഡിലാണ് മയക്കുമരുന്നു പിടികൂടിയത്. 1.100 ഗ്രാം കഞ്ചാവ്, 20 കെയിസ് വിദേശ മദ്യം, 9 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയാണ് പോലീസ് പിടികൂടിയത്. നാസര്‍ എ, വ: 48/22, ഹാജിറ മന്‍സില്‍, കൊടറ്റാളി (ഇപ്പോള്‍ താമസം) രോഹിണി നിലയം, H. NO 14, കൃഷ്ണ മേനോന്‍ ഹൌസിങ് കോളനി, പള്ളിക്കുന്ന്. നെ സ്ഥലത്തു വച്ച് പോലീസ് പിടികൂടി. റെയിഡില്‍ പ്രതിയുടെ പക്കല്‍ നിന്നും കഞ്ചാവ് വില്‍പ്പന നടത്തിയ വകയില്‍ ലഭിച്ച 2,99500/- രൂപയും കണ്ടെടുത്തു. SI മാരായ അരുണ്‍ നാരായണ്‍, ASI മാരായ രഞ്ജിത്, അജയന്‍, സജിത്ത് SCPO മുഹമ്മെദ്, CPO സുമേഷ്, DANSAF ടീം അംഗങ്ങള്‍ ആയ SI മഹിജൻ, SCPO അജിത്ത്, മിഥുന്‍, മഹേഷ് CPO രജില്‍ രാജ് ബിനു തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement