അമൃത്സർ: എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവെക്കുന്ന വിധം പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വമ്പൻ ലീഡ്. ഭരണത്തിലുള്ള കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് എഎപിയുടെ മുന്നേറ്റം. ശിരോമണി അകാലിദളും കോൺഗ്രസിന് പിന്നാലെയുണ്ട്.
ആദ്യ ഘട്ട ഫലമനുസരിച്ച് എഎപി ഇതിനോടകം 83 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. കോൺഗ്രസ് 18 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. ശിരോമണി അകാലിദൾ എട്ട് സീറ്റിൽ മുന്നിലാണ്. ബിജെപി മൂന്നിടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.
അമൃത്സർ ഈസ്റ്റിൽ മത്സരിക്കുന്ന പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു ഏറെ പിന്നിലാണ്. മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും മുൻ മുഖ്യമന്ത്രിയും ബിജെപി സഖ്യത്തിലേക്ക് മാറിയ അമരീന്ദർ സിങും തങ്ങളുടെ തട്ടകത്തിൽ പിന്നിലാണ് എന്നത് കൗതുകമുണർന്നു. അതേ സമയം ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭവന്തന് മാൻ ലീഡ് ചെയ്യുന്നുണ്ട്.

إرسال تعليق