സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. 2017 എം.ബി.ബി.എസ് ബാച്ചുകാരുടെ അവസാന വര്‍ഷ പരീക്ഷ ആണ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആകെ പരീക്ഷയെഴുതിയത് 20 വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. 190 വിദ്യാര്‍ത്ഥികള്‍ ഇവിടെ മാത്രം പരീക്ഷ ബഹിഷ്‌കരിച്ചു. ആവശ്യത്തിന് ക്ലാസുകള്‍ നല്‍കാതെ പരീക്ഷ നടത്തിയതില്‍ പ്രതിഷേധിച്ചാണ് പരീക്ഷ ബഹിഷ്‌കരിച്ചത്. ഇന്നത്തെ പരീക്ഷയില്‍ എത്ര കുട്ടികള്‍ പങ്കെടുക്കുന്നു എന്ന് നോക്കി തീരുമാനമെടുക്കാന്‍ ആരോഗ്യ സര്‍വ്വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പരീക്ഷ വേഗം നടത്തി ഫലപ്രഖ്യാപനവും അതിവേഗം നടത്താനായിരുന്നു ആരോഗ്യ സര്‍വകലാശാലയുടെ നീക്കം. ഇത്തവണ ഡിജിറ്റല്‍ വാല്യുവേഷനാണ്. അതിനാല്‍ പരീക്ഷ കഴിഞ്ഞാലുടന്‍ മൂല്യ നിര്‍ണയം നടത്തി ഫലം പ്രഖ്യാപിക്കാനാകുമെന്നും സര്‍വകലാശാല വി.സി ഡോ. കെ.മോഹന്‍ പറഞ്ഞിരുന്നു.

إرسال تعليق