നാളെ ഹർത്താൽ ദിനത്തിലും കേരളത്തിലെ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. വ്യാപാരികൾ മാത്രം സമരത്തിൽ പങ്കെടുക്കേണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവുഹാജി അറിയിച്ചു. ഇതനുസരിച്ചാണ് മുഴുവൻ കടകളും തുറക്കാൻ വ്യാപാരികൾ തീരുമാനിച്ചത്.
എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ ഹർത്താൽ ദിനത്തിലും തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. തൊഴിലാളി സമരത്തിന്റെ പേരിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ നിർബന്ധമായി അടപ്പിച്ചത് ശരിയായില്ല. കേരളത്തിന്റെ വിപണി കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുക്കാൻ അനുവദിക്കില്ലെന്നും വ്യാപാരി സംഘടനകൾ സൂചിപ്പിച്ചിരുന്നു.
കോഴിക്കോട് ജില്ലയിലെ പെട്രോൾ പമ്പുകൾ നാളത്തെ ഹർത്താൽ ദിനത്തിലും തുറക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞിരുന്നു. ആംബുലൻസ് ഉൾപ്പടെയുള്ള അവശ്യ സർവീസുകളെ ഹർത്താൽ ബാധിക്കാതിരിക്കാനാണ് പെട്രോൾ പമ്പുകൾ തുറക്കാൻ കളക്ടർ നിർദേശിച്ചത്. തുറന്ന് പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾക്ക് സുരക്ഷയൊരുക്കാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
إرسال تعليق