സംസ്ഥാനം മരച്ചീനിയിൽനിന്ന് വീര്യംകുറഞ്ഞ മദ്യം നിർമ്മിക്കും


തിരുവനന്തപുരം: മരച്ചീനിയിൽനിന്ന് മദ്യം ഉൽപാദിപ്പിക്കാൻ തുക വകയിരുത്തി സംസ്ഥാന ബജറ്റ്. മരച്ചീനിയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ രണ്ടുകോടി വകയിരുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാനുള്ള നിർദേശവും ബജറ്റ് മുന്നോട്ടുവെച്ചു. കാർഷിക മൂല്യവർധിത ഉത്പാദനത്തിന് സിയാൽ മാതൃകയിൽ കമ്പനി സ്ഥാപിക്കുമെന്നും ബജറ്റിൽ പറയുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement