എനതർ (1) പുതിയ ഫോണിന്റെ ചിത്രം പുറത്തുവിട്ട് നതിങ്; എല്ലാവരേയും ഏപ്രിൽ ഫൂളാക്കി ടീസർ


അന്ന് ഫോണിനെ തുറിച്ച് യാതൊരു സൂചനയും നൽകാതിരുന്ന നതിങ് ഒരു ഫോണിന്റെ ചിത്രം ഔദ്യോഗിക വെബ്‌സൈറ്റിൽ പങ്കുവെച്ചിരിക്കുകയാണിപ്പോൾ.

വൺപ്ലസിന്റെ സഹസ്ഥാപനാമായ കാൾ പെയ് തുടക്കമിട്ട ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്ക് സ്റ്റാർട്ട് അപ്പാണ് 'നതിങ്'. കഴിഞ്ഞയാഴ്ചയാണ് തങ്ങളുടെ ആദ്യ സ്മാർട്ഫോൺ പുറത്തിറക്കാൻ പോവുകയാണെന്ന് ഇവർ പ്രഖ്യാപിച്ചത്. ഐഫോണിനെ ലക്ഷ്യമിട്ടാണ് തങ്ങൾ പുറത്തിറക്കുന്നതെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

അന്ന് ഫോണിനെ തുറിച്ച് യാതൊരു സൂചനയും നൽകാതിരുന്ന നതിങ് ഒരു ഫോണിന്റെ ചിത്രം ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവെച്ചിരിക്കുകയാണിപ്പോൾ.

പിൻവശത്ത് 'എനതർ (1)' (Another 1) എന്നെഴുതിയ ഒരു ഫോണിന്റെ ചിത്രമാണ് നതിങ് പങ്കുവെച്ചിരിക്കുന്നത്. JUST LIKE EVERYONE ELSE: JUST ANOTHER ( 1 ) എന്ന കുറിപ്പും ഇതിനൊപ്പമുണ്ട്. ഫോണിന്റെ കർവ്ഡ് ഡിസ്പ്ലേയിൽ ബോറിങ് (Boring) എന്ന് എഴുതിയിട്ടുമുണ്ട്. ഇത് മറ്റുള്ള ഫോണുകളെ പോലെ തന്നെയുള്ള ഒരു ഫോൺ ആണെന്നും നതിങ് പറയുന്നു.

ഐഫോണിനെ വെല്ലുവിളിക്കുന്ന ഫോൺ പുറത്തിറക്കാൻ പോവുന്നുവെന്ന് പറഞ്ഞ കമ്പനി എന്തുകൊണ്ടാണ് മറ്റു ഫോണുകളെ പോലെതന്നെയുള്ള ഒരു ആൻഡ്രോയിഡ് ഫോണിന്റെ ചിത്രം പങ്കുവെച്തത്. ആർക്കും ആ സംശയമുണ്ടാവാം.

കാഴ്ചയിൽ സാംസങ് ഗാലക്സി എസ്22 ഫോണിന് സമാനമാണ് ചിത്രത്തിലുള്ളത്. വിപണിയിൽ കണ്ട് ശീലിച്ച മറ്റ് ഫോണുകൾക്ക് സമാനമായ ക്യാമറ ലേഔട്ടും, കർവ്ഡ് എഡ്ജും, സൈഡ് ബട്ടനുകളും എഡ്ജ് റ്റു എഡ്ജ് ഡിസ്പ്ലേയുമെല്ലാം ആണ് ഇതിനും.

എന്നാൽ ഏപ്രിൽ ഒന്നിന് ആളുകളെയെല്ലാം ഒന്ന് കബളിപ്പിക്കുകയായിരുന്നു കമ്പനി. ഒപ്പം ആവർത്തന വിരസത തോന്നുവിധം സമാനമായ രൂപകൽപനയിൽ ഫോണുകൾ അവതരിപ്പിക്കുന്ന കമ്പനികൾക്കൊരു താങ്ങും.

'എനതർ (1)' എന്നൊരു ഫോൺ നതിങ് പുറത്തിറക്കാൻ പോവുന്നില്ല. പങ്കുവെച്ച ചിത്രം വ്യാജമായുണ്ടാക്കിയതാണ്. ആദ്യ പേജിലെ BUY NOW ബട്ടൻ ക്ലിക് ചെയ്യുമ്പോൾ വരുന്ന വിൻഡോയിൽ. മറ്റുള്ളവരെ അനുകരിക്കുന്നത് എളുപ്പമാണെന്നും എന്നാൽ ഞങ്ങൾ അങ്ങനെയുള്ളവരല്ല എന്നും കമ്പനി പറയുന്നു.

മറ്റുള്ള കമ്പനികളെ പോലെ എല്ലവരെയും അനുകരിക്കുന്ന ഒരു 'എനതർ 1' അല്ല തങ്ങൾ പുറത്തിറക്കാൻ പോവുന്നത് എന്ന് കമ്പനി ഇവിടെ പ്രഖ്യാപിക്കുന്നു. നതിങിന്റെ ഫോൺ (1) തന്നെയാണ് യഥാർത്ഥത്തിൽ വരാൻപോവുന്നത്. അത് വേറിട്ട ഒന്നായിരിക്കും.

പുറത്തുവിട്ട ഫോണിന്റെ ചിത്രത്തിലെ സ്ക്രീനിൽ ഒരു രഹസ്യ ലിങ്കും കമ്പനി നൽകിയിട്ടുണ്ട്. ഈ ലിങ്ക് നേരെ ചെല്ലുന്നത് അൺലിസ്റ്റ് ചെയ്ത ഒരു യൂട്യൂബ് വീഡിയോയിലേക്കാണ്.ഈ വീഡിയോയിൽ എനതർ 1 എന്നത് ഒരു വ്യാജ ഫോൺ ആണെന്ന് കമ്പനി വ്യക്തമായി പറയുന്നുണ്ട്.

ഫോണിനെ സംബന്ധിച്ച് കൂടുതൽ ആകാംഷ പകരുന്നതാണ് കമ്പനി പുറത്തുവിട്ടിരിക്കുന്ന ഈ ടീസർ. പ്രഖ്യാപിച്ചത് പോലെ ഐഫോണിനോട് മത്സരിക്കാനാവുന്നതും അതേസമയം ആൻഡ്രോയിഡ് ഫോണുകളുടെ പതിവ് ശൈലിയിൽ നിന്ന് മാറി ചിന്തിക്കുന്നതുമായ ഫോൺ ആയിരിക്കാം വരുന്നത്. അതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും.

Post a Comment

أحدث أقدم

Join Whatsapp

Advertisement