സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതു സമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ കയ്യൂരില്‍ നിന്ന് ഇന്ന് വൈകുന്നേരം പ്രയാണമാരംഭിക്കും. സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൊടിമര ജാഥ ഉദ്ഘാടനം ചെയ്യും.
കയ്യൂര്‍ സഖാക്കളുടെ ധീരസ്മരണകളിരമ്പുന്ന മണ്ണില്‍ നിന്നാണ് പൊതു സമ്മേളന നഗരിയായ എകെജി നഗറിലേക്കുള്ള കൊടിമരമെത്തിക്കുന്നത്. 11 മീറ്റര്‍ നീളത്തിലുള്ള തേക്ക് മരത്തിലാണ് കൊടിമരമൊരുക്കിയത്.

إرسال تعليق