മാർച്ച് 30 ന് സൂര്യന്റെ "Sunspot" പൊട്ടി പുറത്തേക്ക് പ്രവഹിച്ച ഊർജ്ജം ഇന്നലെ രാത്രി ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തി. അലാസ്കയിൽ അതി മനോഹരമായ "അറോറ" ( Aurora) സൃഷ്ട്ടിച്ചു.
സൂര്യനിൽ നിന്നും പുറത്തേക്ക് ശക്തിയായി തെറിക്കുന്ന പ്ലാസ്മയിൽ പ്രോട്ടോൺ, ഇലക്ട്രോൺ കണങ്ങളും, ഗാമ്മ, X Ray, രശ്മികളും മറ്റ് കണങ്ങളും ഉണ്ട്. ഇത് സെക്കന്റിൽ ഏതാണ്ട് 400-1600 കിലോമീറ്റർ വേഗതയിൽ ശൂന്യാകാശത്തു കൂടി സഞ്ചരിക്കും.
ഭൂമിക്ക് അഭിമുഖം ആയ ( Earth facing side ) ഭാഗത്താണ് Sunspot പൊട്ടുന്നതെങ്കിൽ ഊർജ്ജം ഭൂമിയിലേക്ക് പ്രവഹിക്കും. ഭൂമിയുടെ അന്തരീക്ഷത്തിനു ചുറ്റും ഒരു കാന്തിക വലയം ( Magnetosphere ) ഉണ്ട്. ഇതൊരു രക്ഷാ കവചമായി ഭൂമിയെ അതി ശക്തമായ ഊർജ്ജ കണങ്ങളിൽ നിന്നും സംരക്ഷിക്കും.
"Solar Flare" ൽ നിന്നുള്ള ഊർജ്ജ കണങ്ങൾ ഭൂമിയുടെ കാന്തിക വലയത്തിൽ തട്ടുമ്പോൾ അത് കണങ്ങളെ തട്ടി തെറിപ്പിക്കും( Kick back ) . ഈ സമയം കണങ്ങളിൽ നിന്നും പുറത്തേക്കു വരുന്ന ഊർജ്ജം "Geo Magnetic Storm" സൃഷ്ടിക്കും.
കാന്തിക ശക്തിയും ഊർജ്ജ കണങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ വിവിധ നിറത്തിലുള്ള പ്രകാശം ( Photons ) സൃഷ്ട്ടിക്കും. ഇത് ഇടക്കിടെ ആകാശത്തു മിന്നൽ പോലെ മിന്നി മറയും. ഊർജ്ജത്തിന്റെ തോത് അനുസരിച്ചു പല നിറത്തിൽ പ്രകാശം ഉണ്ടാകും.
അതാണ് "Aurora" അഥവാ "Northern Lights". ഉത്തര ധ്രുവത്തോട് ചേർന്ന സ്ഥലങ്ങളിൽ ഇത് രാത്രിയിൽ ദൃശ്യമാകും. അലാസ്കയിൽ ഇത് പതിവ് കാഴ്ചയാണ്.
Geo Magnetic Storm ഉണ്ടാകുന്ന സമയം സാറ്റലൈറ്റ് പ്രവർത്തനം തടസ്സപ്പെടാറുണ്ട്. ഇതാണ് "Radio Blackout".
ചിത്രം - അലാസ്‌കയിലെ Gold Stream Valley യിൽ ഇന്നലെ ഉണ്ടായ Aurora.
Credit - Solar ham

إرسال تعليق