കണ്ണൂരിൽ സ്പോർട്സ് സെലക്ഷൻ ട്രയൽ 30ന്



ആറു മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഥികൾക്ക് കേരളത്തിലെ മുൻനിര സ്പോർട്സ് സ്കൂളുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് 30ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. അത്ലറ്റിക്സ്, ബോക്സിംഗ്, ജൂഡോ, ക്രിക്കറ്റ്, തായ്കൊണ്ടോ, വോളിബോൾ, ബാസ്കറ്റ്ബോൾ, ഹോക്കി, റസ്ലിംഗ് തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള സെലക്ഷനാണ് നട ത്തുന്നത്. വിദ്യാർഥികൾ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ടു ഫോട്ടോയും സഹിതം രാവിലെ എട്ടിന് മുന്പായി ഗ്രൗണ്ടിൽ ഹാജരാകണം.

ആറ്, ഏഴ് ക്ലാസുകളിലേക്ക് ജനറൽ ടെസ്റ്റ് വഴിയും ഒന്പത്, പത്ത് ക്ലാസുകളിലെ സീറ്റിലേക്ക് സംസ്ഥാന തല മെഡൽ ജേതാക്കൾ ക്കും എട്ട്, പ്ലസ് വൺ ക്ലാസുകളിലേക്ക് ജനറൽ ടെസ്റ്റിനൊപ്പം ഗെയിം പ്രവീണ്യം കൂടി പരിഗണിച്ചാകും പ്രവേശനം. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള ആറു മുതൽ 11 വരെ ക്ലാസുകളിലേക്കുള്ള സെലക്ഷൻ ട്രയൽസാണ് നടത്തുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement