കണ്ണൂർ:ദക്ഷിണ റെയിൽവേ സ്റ്റോപ്പ് നിർത്തലാക്കിയ 39 ഹാൾട്ട് സ്റ്റേഷനുകളിൽ മെയ് ആറു മുതൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ്. പാലക്കാട് ഡിവിഷനിലെ ചിറക്കൽ, ചന്തേര, ധർമടം, മങ്കര, മുക്കാളി, നാദാപുരം റോഡ്, കളനാട് എന്നീ ഹാൾട്ട് സ്റ്റേഷനുകളാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. കോവിഡ് വ്യാപന സമയത്ത് ട്രെയിൻ സർവീസ് സ്പെഷ്യൽ ട്രെയിനാക്കി ഇരട്ടി തുക ഈടാക്കാൻ തുടങ്ങിയ സമയത്താണ് ഹാൾട്ട് സ്റ്റേഷനുകളെ ഒഴിവാക്കിയത്. ദക്ഷിണ റെയിൽവേയിൽ ആകെ 126 ഹാൾട്ട് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 39 എണ്ണമാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. അടുത്തിടെ ഹാൾട്ട് സ്റ്റേഷനാക്കിയ തലശ്ശേരി ടെമ്പിൾ ഗെയ്റ്റ് സ്റ്റേഷന്റെ കാര്യം തീരുമാനമായിട്ടില്ല. ഹാൾട്ട് സ്റ്റേഷനകളിൽ രണ്ടുവർഷത്തിനു ശേഷമാണ് സ്റ്റോപ്പേജ് അനുവദിക്കുന്നത്. സ്ഥിരം യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യപ്രകാരമാണ് സ്റ്റോപ്പ് അനുവദിച്ചത്.

Post a Comment