പി.എസ്.സി: ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 40 തസ്തികകളിൽ അവസരം 



തിരുവനന്തപുരം: ഇന്ത്യ റിസർവ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ ഉൾപ്പെടെ 40 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനവുമായി പി.എസ്.സി. ജ്യോഗ്രഫി, സംസ്കൃതം വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാർ, വിവിധ ജില്ലകളിൽ ലബോറട്ടറി ടെക്‌നീഷ്യൻ തുടങ്ങിയവയ്ക്കും വിജ്ഞാപനങ്ങളുണ്ട്.

മൂന്നുഘട്ടമായാണ് ഇവ പ്രസിദ്ധീകരിക്കുന്നത്. ആദ്യത്തേത് മേയ് മൂന്നിനും രണ്ടാമത്തേത് മേയ് നാലിനും അവസാനത്തേത് മേയ് 16-നുമുള്ള ഗസറ്റുകളിലായിരിക്കും പ്രസിദ്ധീകരിക്കുക. അതിനുശേഷം ഓൺലൈനിൽ അപേക്ഷിക്കാനാകും.

ട്രെയിനിങ് കോളേജുകളിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ (തസ്തികമാറ്റം), വിവിധ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് എന്നിവയുടെ ചുരുക്കപ്പട്ടിക ഉടൻ പ്രസിദ്ധീകരിക്കാൻ യോഗം നിർദേശം നൽകി.

ട്രെയിനിങ് കോളേജുകളിൽ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസർ (തസ്തികമാറ്റം)-ത്തിന് വിവരണാത്മക പരീക്ഷ നടത്താൻ തീരുമാനിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫിസിയോളജി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ എൻജിനിയറിങ്) എന്നിവയ്ക്ക് ഓൺലൈൻ പരീക്ഷ നടത്തും.

Post a Comment

أحدث أقدم

Join Whatsapp

Advertisement