ചിറവക്കിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 80 ലക്ഷം രൂപ തളിപ്പറമ്പ് പോലീസ് പിടികൂടി




തളിപ്പറമ്പ് ചിറവക്കിൽ വച്ച് കാറിൽ കടത്തുകയായിരുന്ന കണക്കിൽപെടാത്ത 50 ലക്ഷം രൂപ പിടികൂടി. തളിപ്പറമ്പ് ഐ പി ദിനേശ് എ വിയുടെയും എസ്ഐമാരായ സഞ്ജയ് കുമാറിന്റെയും ഗംഗാധരന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാസർഗോഡ് നീലേശ്വരം സ്വദേശിയായ ഖാലിദിൽ നിന്ന് 80 ലക്ഷം രൂപ പിടിച്ചെടുത്തത്.

സ്ക്വാഡിൽ പോലീസുകാരായ അഷ്റഫ്, സനീഷ്, ജിജു, വിനിൽ, അനൂപ് എന്നിവരും ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം നാലോടെയാണ് തളിപ്പറമ്പ് ചെറുവക്കിൽ വെച്ച് വാഹന പരിശോധന നടത്തവെ സംശയാസ്പദമായി നിർത്തിയതായി കണ്ട കെ എൽ 14 എൽ 83 37 നമ്പർ സ്വിഫ്റ്റ് കാറിൽ നിന്ന് പണം പിടിച്ചെടുത്തത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement