ഇരിട്ടി ഇനി നിരീക്ഷണ വലയത്തിൽ;നിയമം ലംഘിക്കുന്നവർക്ക് പണിയാകും

 



ഇരിട്ടി:ഇരിട്ടി ടൗൺ ഇനി മുതൽ നിരീക്ഷണ ക്യാമറയുടെ വലയത്തിൽ. ആദ്യഘട്ടമായി ഇരിട്ടി പാലം ,മേലെ സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്,പുതിയ ബസ്സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. പയഞ്ചേരിമുക്കിലും , മാടത്തിലും ഉടൻ തന്നെ ക്യാമറകൾ സ്ഥാപിക്കും. വാഹനങ്ങളുടെ നമ്പർ ഉൾപ്പെടെ ലഭിക്കുന്ന തരത്തിലാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതു.ക്യാമറകൾ സ്ഥാപിച്ച ആദ്യ ദിവസം തന്നെ ഹെൽമെറ്റ്‌ ഇല്ലാതെ വാഹനമോടിച്ചതിനും, അനധികൃതമായി പാർക് ചെയ്തതിനും,അമിത വേഗതക്കുമായി പതിനഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തു. ക്യാമെറയിൽ നിന്നുള്ള ദൃശ്യങ്ങൾ നേരിട്ടു പോലീസ് സ്റ്റേഷനിലെ കണ്ട്രോൾ റൂമിലേക്കാണ് എത്തുന്നത്.ക്യാമറകൾ നിരീക്ഷിക്കാനായി ഒരു പോലീസ് ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.



Post a Comment

أحدث أقدم

Join Whatsapp

Advertisement