കഴിഞ്ഞ രണ്ട് വർഷമായി ഇവർ പ്രണയത്തിലായിരുന്നു എന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ഇടക്കിടെ പെൺകുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്ന യുവാവ് പലതവണ രാത്രി വീട്ടിൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനിടെ വീട്ടുകാർ ചേർന്ന് മറ്റൊരു പെൺകുട്ടിയുമായി യുവാവിൻ്റെ വിവാഹം ഉറപ്പിച്ചു. ഇതിനു ശേഷം ഇയാൾ കാമുകിയോട് താൻ സമ്മാനം നൽകിയ സ്മാർട്ട്ഫോൺ തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇത് തിരികെ നൽകാൻ കാമുകി തയ്യാറായില്ല. അന്ന് അതേപ്പറ്റി വഴക്കുണ്ടായതിനു ശേഷമാണ് അവർ ഫുട്ബോൾ മത്സരം കാണാൻ പോയത്.
മത്സരം കണ്ട് തിരികെ വരുമ്പോൾ യുവാവ് മൂർച്ചയുള്ള ആയുധം കൊണ്ട് കാമുകിയുടെ കഴുത്ത് മുറിച്ചാണ് കൊലപാതകം കടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ഇയാൾ ഫോണുമായി കടന്നുകളയുകയായിരുന്നു.

Post a Comment