തലശ്ശേരി : ദീർഘകാലത്തെ അധ്യാപന സേവനത്തിൽ നിന്നും ഈ വർഷം വിരമിക്കുന്ന 16 അധ്യാപകർക്ക് കെ. പി. എസ്. ടി. എ
തലശ്ശേരി സൗത്ത് ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സംസ്ഥാന നിർവാഹക സമിതി അംഗം രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.കെ.ബാലചന്ദ്രൻ ഉപഹാരം നൽകി. ഉപജില്ല പ്രസിഡന്റ് കെ. റെനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.പി. ഹരിലാൽ, ജില്ലാ ജോ. സെക്രട്ടറിമാരായ സി. ഇന്ദു , എൻ.പി. ദീപ, എൻ.പി.ജയപ്രകാശൻ, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.രാജേഷ്, സെക്രട്ടറി കെ. റസാക് , പി.എ. ശ്രീകാന്ത് എന്നിവർ ആശംസാ പ്രസംഗം നടത്തി. വിരമിക്കുന്ന അധ്യാപകരായ പി.എം. ദിനേശൻ, സി.കെ. അനിൽ കുമാർ, സിസ്റ്റർ മരിയ സരിത.എ.സി. , കെ.കെ.സുരേഷ്കുമാർ , സി.കെ. സുവർണ , സീന എ.സി., ഗംഗ പി , ബീനാകുമാരി . ഇ. എം. വന്ദിത പി. റസിയ. ഇ.വി., എന്നിവർ മറുപടി പ്രസംഗം നടത്തി.
അഭിജിത്ത് മോഹൻ സ്വാഗതവും, വി.പി.പ്രദീപൻ നന്ദിയും പറഞ്ഞു.

Post a Comment