കണ്ണൂര്‍ സിറ്റി പോലീസ് ഫുട്ബോള്‍ ടര്‍ഫ് ഉത്ഘാടനം ഇന്ന്




കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് മൈതാനിയില്‍ നിര്‍മ്മിച്ച പുതിയ ഫുട്ബോള്‍ ടര്‍ഫ് 04-04-2022 നു വൈകുന്നേരം 5.30 മണിക്ക് ബഹു: കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കണ്ണൂരിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടര്‍ഫ്ഫാണ് ഒരുക്കിയിട്ടുള്ളത്. പോലീസിന്‍റെ നിയന്ത്രണത്തില്‍ ഉള്ള കേരളത്തിലെ ആദ്യ ഫുട്ബോള്‍ ടര്‍ഫ് എന്ന ഒരു പ്രത്യേകത കൂടിയുണ്ട്. 60 മീറ്റര്‍ നീളവും 44 മീറ്റര്‍ വീതിയുമാണ് ടര്‍ഫീന്‍റെ അളവ്. സെവന്‍സിനും ഒരേ സമയം രണ്ടു ഫൈവ്സിനും സൌകര്യങ്ങള്‍ ഉള്ള വിശാലമായ കോര്‍ട്ടുകള്‍ ആണ് മറ്റൊരു പ്രത്യേകത. കളികള്‍ വീക്ഷിക്കുന്നതിന് കാണികള്‍ക്കായി 50 മീറ്റര്‍ പവലിയന്‍, പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കുമായി 650 മീറ്റര്‍ നടപ്പാത, കായിക താരങ്ങള്‍ക്കു വിശാലമായ ഡ്രെസ്സിംഗ് റൂം, വിശ്രമിക്കാന്‍ റസ്റ്റ് റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരളാ സ്പോര്‍ട്ട്സ് കൌണ്‍സില്‍ സ്റ്റേറ്റ് പോലീസ് മേധാവി ശ്രീ അനില്‍ കാന്ത് IPS, കണ്ണൂര്‍ റേഞ്ച് DIG ശ്രീ രാഹുല്‍ ആര്‍ നായര്‍, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS എന്നിവരുടെ ശ്രമഫലമായാണ് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ഇത്തരത്തില്‍ ഒരു ടര്‍ഫ് നിര്‍മ്മാണം സാധ്യമായത്. നിര്‍മ്മാണപ്രവര്‍ത്തന സമയത്ത് ചില ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന ചില നിയമ തടസ്സങ്ങളെയും എതിര്‍പ്പുകളെയും അതിജീവിച്ചാണ് ടര്‍ഫ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പോലീസ് മൈതാനിയിലെ ടര്‍ഫ്, ഗ്രൌണ്ട് മോടിപ്പിടിപ്പിക്കുന്നതിനും, നടപ്പാത നിര്‍മ്മാണം, ഡിസ്ട്രിക്ട് പോലീസ് സ്പോര്‍ട്ട്സ് ഓഫീസ് എന്നിവയുടെയും നിര്‍മ്മാണത്തിനായി 1.68 കോടി രൂപ ചിലവായി. കേരളാ പോലീസ് ഹൌസിങ് ആന്ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റെഡും സില്‍ക് കണ്‍സ്ട്രക്ഷന്‍ കമ്പനിയും സംയുക്തമായാണ് നിര്‍മ്മാണപ്രവര്‍ത്തനം മൂന്നു മാസം കൊണ്ട് പൂര്‍ത്തീകരിച്ചത്. കണ്ണൂരിലെ യുവ ജനതയെ സ്പോര്‍ട്ട്സ് മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നടപ്പാക്കിയ “Say yes to Sports.. Say no to Drugs” എന്ന സന്ദേശം നടപ്പിലാക്കുക എന്ന ഒരു ഉദ്ദേശം കൂടിയുണ്ട് ഈ പ്രവര്‍ത്തനത്തിന് പിന്നില്‍.

Post a Comment

أحدث أقدم

Join Whatsapp

Advertisement