ചെന്നൈയിൽ തീവണ്ടി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; എൻജിൻ ഡ്രൈവറുടെ പിഴവ്, ഹാൻഡിൽ ഉയർത്തി



ചെന്നൈ: ബീച്ച് സ്റ്റേഷനിൽ സബർബൻ തീവണ്ടി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിന് എൻജിൻ ഡ്രൈവർക്കു പറ്റിയ പിഴവാണ് കാരണമെന്ന് പ്രാഥമികനിഗമനം.

യാർഡിൽനിന്ന് സ്റ്റേഷനിലേക്ക് തീവണ്ടി ഓടിച്ചുവരവേ നിർത്താനുള്ള ഹാൻഡിൽ താഴേക്ക് താഴ്ത്തുന്നതിനുപകരം മുകളിലേക്കുയർത്തിയതാണ് അപകടത്തിന് കാരണമെന്ന് എൻജിൻ ഡ്രൈവറെ ചോദ്യംചെയ്തപ്പോൾ വ്യക്തമായതായി റെയിൽവേ അധികൃതർ അറിയിച്ചു.

നിർത്താനായി ഹാൻഡിൽ താഴേയ്ക്കു താഴ്ത്തുന്നതിനുപകരം മുകളിലേക്കുയർത്തിയാൽ തീവണ്ടിയുടെ വേഗംകൂടും. വേഗംകൂടിയതിനാലാണ് അപകടമുണ്ടായത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ചെന്നൈ: സബർബൻ തീവണ്ടി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ട ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽ സർവീസ് പുനരാരംഭിച്ചു. ഗതാഗതം തടസ്സപ്പെട്ടിരുന്ന ഒന്നാമത്തെ പ്ലാറ്റ്ഫോമിൽനിന്ന് തിങ്കളാഴ്ച രാവിലെയോടെയാണ് സർവീസ് പുനരാരംഭിച്ചത്.

തീവണ്ടിയോടിച്ചിരുന്ന എൻജിൻ ഡ്രൈവർ മലയാളിയായ ഒ.കെ. പവിത്രനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. അപകടകാരണം കണ്ടെത്താൻ വകുപ്പുതല അന്വേഷണമാരംഭിച്ചു. ചെന്നൈ ബീച്ച് സ്റ്റേഷൻ മാസ്റ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എൻജിൻ ഡ്രൈവറുടെ പേരിൽ എഗ്മോർ റെയിൽവേ പോലീസ് കേസെടുത്തു. ചെന്നൈ ബീച്ച് സ്റ്റേഷൻ മാനേജരുടെ നേതൃത്വത്തിൽ അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുത്തു... 

യാർഡിൽനിന്ന് യാത്ര പുറപ്പെടുന്നതിനായി ബീച്ച് സ്റ്റേഷനിലേക്കെത്തിച്ച സബർബൻ തീവണ്ടിയാണ് ഞായറാഴ്ച വൈകീട്ട് 4.30-ഓടെ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറിയത്.

അപകടത്തിൽ ചെന്നൈ ബീച്ച് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കടകളും മേൽക്കൂരയും തകർന്നിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement