നാറാത്ത് പുല്ലൂപ്പികടവ് ടൂറിസം പദ്ധതിക്ക് നാല് കോടി രൂപ അനുവദിച്ചു




കണ്ടൽകാടുകളും പച്ചതുരുത്തുകളും ദേശാടന പക്ഷികളും പക്ഷി സങ്കേതങ്ങളും വിവിധ തരത്തിലുള്ള മത്സ്യസമ്പത്തുകളാലും സമൃദ്ധമായ പുല്ലൂപ്പിക്കടവിനെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റും എന്ന്   സ്ഥലം എംഎൽഎ 
തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ വാക്ക് പാലിക്കുന്നു. എം.എൽ.എയായി തിരഞ്ഞെടുത്തതിനു ശേഷം നാറാത്ത് പഞ്ചായത്തുമായി ചേർന്ന് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ബഹു. ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസിനും ടൂറിസം വകുപ്പിനും സമർപ്പിച്ചിരുന്നു. ഇന്ന് രാവിലെ മന്ത്രി  എംഎൽഎയെ വിളിച്ച് നാറാത്ത് പുല്ലുപ്പി ടൂറിസം പദ്ധതിക്ക് 4,01,50,000 കോടി രൂപ അനുവദിച്ച വിവരം അറിയിച്ചു. നാറാത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയൊരു മുതൽകൂട്ടാണ് ഈ പദ്ധതി. പുല്ലൂപ്പികടവ് മേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രീതിയിൽ വാക്ക് വേയും സിറ്റിംങ് അറൈൻഞ്ച്മെന്റും ഒക്കെയായി വലിയൊരു സൗന്ദര്യവൽക്കരണ പദ്ധതിയാണ് യാഥാർത്ഥ്യമാവുന്നത്.

കണ്ണാടിപ്പമ്പിനെ കക്കാട് - കണ്ണൂർ ടൗണുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പുല്ലൂപ്പിക്കടവ് പാലവും അനുബന്ധ റോഡിലുമൊക്കെയായി പ്രഭാത സവാരിക്കും കാഴ്ചകൾ കാണാനും നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്. പാലത്തിനും പുഴയോരങ്ങളിലും ഇരിപ്പിടങ്ങൾ, പാലത്തിന് ഇരുവശവും ചിത്രപ്പണികളോട് കൂടിയ വിളക്ക് കാലുകൾ, വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ, പാർക്ക്, നടപ്പാതകൾ, ഇരിപ്പിടങ്ങൾ, സൈക്ലിംഗ് പാത, കഫറ്റേരിയ തുടങ്ങിയവ ഉൾപ്പെടെയുള്ള പുഴയോര ടൂറിസം പദ്ധതിക്കാണ് അനുമതി ലഭിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി പദ്ധതി വേഗതയിൽ ആരംഭിക്കും.


Post a Comment

أحدث أقدم

Join Whatsapp

Advertisement